
ദോഹ: വേനലവധി കഴിഞ്ഞ് പ്രവാസികളും കുടുംബങ്ങളും ഖത്തറിലേക്ക് തിരിച്ചെത്തുന്ന തിരക്കേറിയ സാഹചര്യത്തിൽ ദോഹ
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യാർത്ഥം 'സൗജന്യ ഷട്ടിൽ ബഗ്ഗി സർവീസ്' ഏർപ്പെടുത്തി. വിമാനമിറങ്ങി ഇമിഗ്രേഷൻ വരെയുള്ള ദീർഘദൂരം യാത്രക്കാർക്ക് ഇനി എളുപ്പത്തിൽ പിന്നിടാം.
കോൺകോഴ്സ് D, E എന്നിവിടങ്ങളിലെ നിർദ്ദിഷ്ട സ്റ്റേഷനുകളിൽ നിന്ന് സർവീസ് ലഭ്യമാണ്.സ്റ്റേഷനുകളിൽ നിന്ന് കൂടാതെ റൂട്ടിൽ എവിടെനിന്നും സീറ്റുകളുടെ ലഭ്യത അനുസരിച്ച് ബഗ്ഗിയിൽ കയറാൻസാധിക്കും.അറൈവൽ ഇമിഗ്രേഷൻ എസ്കലേറ്ററുകൾക്ക് തൊട്ടടുത്താണ് യാത്രക്കാരെ ഇറക്കുന്നത്.പ്രായമായവർക്കും കുട്ടികൾക്കും ദീർഘദൂരം നടക്കാൻ പ്രയാസമുള്ളവർക്കും ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഈ സൗകര്യം പൂർണ്ണമായും സൗജന്യമായി പ്രയോജനപ്പെടുത്താം.
120 സെന്റീമീറ്ററെങ്കിലും ഉയരമുള്ള കുട്ടികൾക്കും മുതിർന്നവർക്കും 'സ്കാൻ & ഗോ' ഇ-ഗേറ്റുകൾ വഴി ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാവുന്നതാണ്.
.ഊബർ,ബദർഗോ റൈഡ് പിക്കപ്പ് പോയിന്റുകൾ കാർ റെന്റൽ ബൂത്തുകൾക്ക് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ട് ഫ്ലോറിൽ സജ്ജമാണ്.
യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്നവർ ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കാൻ വിമാനത്താവള പാർക്കിംഗ് പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.










